മഴ എന്നും എനിക്ക് ഓര്‍മകളുടെ ഉത്സവമാണ്...മഴ എന്നെ ഓര്‍മകളുടെ പൂകാലങ്ങളിലേക്ക് പലപ്പോഴും ക്ഷണികാറുണ്ട്....പക്ഷെ പലപ്പോഴും ഒറ്റയ്കിരുന്നു മഴ ആസ്വദികനാണ് എനികിഷ്ട്ടം. വീടിന്‍റെ ഇറയത്തിരുന്നു മഴ കാണുക...മഴയുടെ സംഗീതം കേള്‍ക്കുക... പുതു മണ്ണിന്റെ ഗന്ധം അറിയുക....മൂടി കെട്ടിയ മാനവും...വീശുന്ന തണുത്ത കാറ്റും എന്നെ വല്ലാത്തൊരു ലോകതെത്തികുന്നു... മനസ്സിനെ ആര്ദ്രമാക്കികൊണ്ട് ഒഴുകി പോകുന്നു ആ മഴത്തുള്ളികള്‍...ഈ മഴയോട് എനിക്ക് സ്നേഹമാണ്...പ്രണയമാണ്...
മഴ നനയാന്‍ എനിക്ക് വളരെ ഇഷ്ട്ടമാണ്...മഴ നനയുമ്പോള്‍ സ്നേഹത്തിന്റെ ആര്ദ്രതയാണ് ഞാന്‍ അറിയുനത്... എന്നാല്‍ രാത്രിമഴയോടാണ് എനിക്ക് കൂടുതല്‍ സ്നേഹം എന്ന് തോന്നാറുണ്ട്...ചില മഴ നേരങ്ങളില്‍ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നാറുണ്ട്...എന്നാല്‍ ചില നേരങ്ങളില്‍ എന്തെന്നില്ലാത്ത സന്തോഷവും...മഴയ്ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട് ...ഈ മഴ എന്നെ വല്ലാതെ സ്വാധീനിക്കുന്നു...മഴയോടുള്ള എന്റെ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല ....
2 comments:
pranayikunathoke kolam.pani pidikanda.natil nilkathente kuzhapama e pranaym.adupichu randumoonu mazha kolumbol pranayvum olichupoykolum..ezhuthu nannayii
Priya jaison
മഴ കാണുമ്പോൾ
നിന്റെ കണ്ണുകകളിൽ
നീയൊളിക്കുന്ന
നാണമാണ്
നിനക്കെന്നോടുള്ള
പ്രണയം....
Post a Comment