എവിടെയോ എപ്പോഴോ വായിച്ചു കേരളം പരിശുദ്ധിയുടെ നാടാണ് എന്ന്. ശരിയാണ് പ്രകൃതി ഇത്ര മാത്രം സൌന്ദര്യം വാരി കോരി കൊടുത്തിട്ടുള്ള നാടു ഈ ഭൂമിയില്‍ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന സംശയമാണ്.
കാരണം കണ്ണ് നിറച്ചു കാണാന്‍ ഉള്ളത് എല്ലാം ഇവിടെ ഉണ്ട്.
ഹരിതവനങ്ങളെ നെഞ്ഞിലെട്ടി തലയെടുപോടെ നില്‍കുന്ന പര്‍വതങ്ങള്‍ , സദ ആരതിരംഭുന്ന അറഭി കടല്‍, തടം തള്ളി പാഞ്ഞൊഴുകുന്ന അനേകം അരുവികളും നദികളും അരഭികടലിനെ മാത്രം ലക്ഷ്യമിട്ടാണ് ഒഴുകുനത്. വിശാലമായ കായലുകളും അതില്‍ കണ്ണാടി നോക്കി നില്‍കുന്ന കേര നിരകളും, ജലപരപ്പിലൂടെ ഒഴുകുന്ന കടത്തു തോണികള്‍ ,അമ്പരപ്പിക്കുന്ന പ്രകൃതിയുടെ വൈവിധ്യങ്ങലാനിവ. മാറി മാറി വരുന്ന ഋതുക്കള്‍ താരും തളിരും അണിയിക്കുന്നു. താഴ്വരകള്‍ ചുറ്റി വരുന്ന കാറ്റിനു ചന്ദനതിന്റെയും എലത്തിന്റെയും സുഗന്ധമായിരിക്കും .
സഹ്യന്റെ മകളായ നിള - ഈ നിള നദിയോട് എനികെന്നും പ്രണയമാണ്. നമ്മുടെ കവികളെ ഒരുപാടു ആകര്ഷിചിട്ടുല്ലവല്‍ ആണ് നിള. ഇവിടുത്തെ തെങ്ങും ,പ്ലാവും, മാവും, വാഴയും, ഏലവും , കുരുമുളകും, കശുവണ്ടി തോട്ടങ്ങളും, കാപ്പി തോട്ടങ്ങളും, ഇടതൂര്‍ന്നു വളരുന്ന തൊടികളും ,നോകത്ത ദൂരതോള്ളം പച്ച പട്ടു വിരിച്ചത് പോലെ ഉള്ള നെല്‍ വയലുകളും, അവയ്ക്ക് കസവ് കര വെച്ചതുപോലെ ഒഴുകുന്ന കൊച്ചു കൊച്ചു തോടുകളും എല്ലാം എന്ത് സുഗമുള്ള കാഴ്ചയാണ്.
ഇവിടെ വിനോദ സഞ്ചാരം വളരുനത് തന്നെ പ്രകൃതി സൌന്ദര്യത്തെ കേന്ദ്രീകരിച്ചനല്ലോ. പിന്നെ നമ്മുടെ കലയും സംസ്കാരവും കൂടി ചേരുമ്പോള്‍ പൂര്‍ത്തിയാകുന്നു . കഥ കളി , കൃഷ്ണാട്ടം, ചാക്യാര്‍ കൂത്ത് , ഓട്ടന്‍ തുള്ളല്‍ , കൂടിയാട്ടം, രാമനാട്ടം, മോഹിനിയാട്ടം, തിരുവാതിര കളി, വള്ളം കളി, കളരിപയട്ടു , തെയ്യം, പൂരങ്ങള്‍ എല്ലാം കേരളത്തിന് സ്വന്തം സ്വത്താണ്. കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ഓണം അതിനോടനുബന്ധിച്ചുള്ള പൂക്കളം, വള്ളം കളി, കൈകൊട്ടികളി, കുമ്മാട്ടി കളി, തുമ്പി തുള്ളല്‍, പുലികളി.
Touristukale ആകര്‍ഷിക്കാന്‍ മാത്രം ഒരുപാടു സ്ഥലങ്ങള്‍ തന്നെ ഉണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ഓരോന്നും എടുത്തു പറയേണ്ടതില്ല കാരണം എല്ലാം ഒന്നിനോന്നിനു മികച്ചതാണ്.
എന്ത് കൊണ്ടും എല്ലാം കൊണ്ടും എന്‍റെ ഈ കൊച്ചു കേരളം ഭൂമിയിലെ തന്നെ ഒരു കൊച്ചു സ്വര്‍ഗമാനെന്നു തന്നെ പറയാം. കവിഭാവന പോലെ.. ആ ഭാവന സംഗീതം ആയപ്പോള്‍ ...ആ സംഗീതം ഹൃദയത്തില്‍ പടര്‍ന്നപ്പോള്‍ ...ആരോ പാടി ...ഞാനും അത് ഏറ്റു പാടുന്നു " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...എനികിനിയൊരു ജന്മം കൂടി"