എണ്ണ മയമില്ലാത്ത തലമുടിയും മുഷിഞ്ഞു കീറിയ വസ്ത്രവും ധരിച്ചു ,വിശന്നു വാവിട്ടു കരയുന്ന കൈകുഞ്ഞുമായി ഗേറ്റ് കടന്നു വരുന്ന മെലിഞ്ഞ പെണ്ണ് തന്‍റെ മകളാണ് എന്ന് അറിഞ്ഞപ്പോള്‍ തികച്ചും നിര്‍വികാരിയായി ലക്ഷ്മിയമ്മ തിരക്കി - "പരീക്ഷ എങ്ങനെയുണ്ട് മോളെ ?
അമ്മയുടെ ചോദ്യം മകളുടെ മനസ്സില്‍ ഒരു ചാട്ടുള്ളിയായി തറച്ചു. ആ കുഴിഞ്ഞ വിളറിയ കണ്ണുകള്‍ ജലര്‍ധ്രമായി. മുഗത്ത്‌ മുമ്പൊന്നും ദര്‍ശിച്ചിട്ടില്ലാത്ത ഒരു ദൈന്യം പ്രകടമായി..
രണ്ടു വര്‍ഷം മുമ്പായിരുന്നു - അത്
ബിഎസ്സി സസ്യ ശാസ്ത്രം അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ പോയതായിരുന്നു അവള്‍ - നിര്‍മല. എല്ലാവരുടെയും പൊന്നോമനയായ നിമ്മികുട്ടി. സന്ധ്യയായിട്ടും വീട്ടില്‍ തിരിചെതതിരുന്നപ്പോള്‍ വീട്ടുകാര്‍ പരിബ്രമിച്ചു. ആകെ ഉള്ള ഒരേയൊരു മകളാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സ്നേഹവല്സല്യ ചെപ്പ്. എല്ലാവരുടെയും കണ്ണിലുണ്ണി. അങ്ങനെ മകളെ കാണാതെ വെപ്പ്രാളപെട്ടിരിക്കെ ഒരു ചെറുപ്പകാരന്‍ അവര്‍ക്കിടയിലേക്ക് കടന്നു വന്നു, അവന്റെ കയ്യില്‍ അച്ഛനമ്മമാര്‍ക്കായി മകലെഴുതിയ ഒരു കത്തുണ്ടായിരുന്നു .
" പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന്, നിമ്മികുട്ടി എഴുതുന്നത്.
എന്നെ കാണാതെ നിങ്ങള്‍ ഒരുവിധവും വിഷമിക്കേണ്ടതില്ലഞാന്‍ മധുവേട്ടനോടൊപ്പം പോകുന്നു. മധുവേട്ടന്‍ എന്റെ എല്ലാമാണ്. മധുവേട്ടന്‍ വന്നു വിളിച്ചപ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മധുവേട്ടനില്ലാത്ത ഒരു ജീവിതത്തെ പറ്റി എനിക്ക് ആലോചികാനെ വയ്യ. ഞങ്ങളെ അനുഗ്രഹിക്കണം. ഈ എഴുത്തുമായി വരുന്നതു മധുവേട്ടന്റെ കൂട്ടുകാരന്‍ സുധീഷാണ്. നിര്‍ത്തട്ടെ. സ്വന്തം മകള്‍ നിര്‍മല.
രണ്ടു വര്‍ഷം മകളില്ലാതെ അച്ഛനമ്മമാര്‍ കഴിഞ്ഞു അങ്ങനെ ഇരിക്കെയാണ് ഇപ്പോള്‍ ഈ സായാഹ്നത്തില്‍ മകള്‍ കൈകുഞ്ഞുമായി ഗേറ്റ് കടന്നു വരുന്ന കാഴ്ച അമ്മ കണ്ടത്. "എന്തെ ....നീ മിണ്ടാതെ? പരീക്ഷ ജയിച്ചോ?
ഇപ്പോള്‍ അവള്‍ തീര്ത്തും തകര്ന്നു. പെട്ടെന്ന് തന്നെ നിയന്ത്രണം വിട്ടു, കുഞ്ഞിനോടൊപ്പം അമ്മയുടെ കാല്‍ക്കല്‍ വീണു തെങ്ങുമ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു ..." ഞാന്‍ തോറ്റുപോയി അമ്മേ .....തോറ്റുപോയി ..."

About this blog

"Vaayil Thonnunnathu Kothakku Paattu .."

About Me

My photo
Abu Dhabi, Abu Dhabi, United Arab Emirates
"Life may not be the Party we hoped for, but while we're here we should Dance."

Followers