അനുഭവങ്ങളുടെ കലവരയാണല്ലോ ക്യാമ്പസ് - ഓര്‍മയില്‍ ഓമനിക്കാന്‍ ഒരുപാടു മോഹന മുഹൂര്‍ത്തങ്ങള്‍. ഞാന്‍ പഠിച്ച കോളേജിനെ പറ്റി ഇതാ....
അതി സുന്ദരമായ് ക്യാമ്പസ് ആണ് ..ക്യാമ്പസിനു ഹരമായി ഞങ്ങള്‍ ..വളരെ വലുതും വിശാലവുംയ് ഒരു കെട്ടിടം,കെട്ടിടത്തോട് ച്ചേര്‍ന്നു ഒരു വലിയ auditoriumഅതിനോട് മാറി ഒരു ചെറിയ കാന്റീനും. കാന്റിനോട് കുറച്ചു മാറി ഒരു ഔട്ട് ഡോര്‍ സ്റ്റേഡിയം ...ആ പടികെട്ടില്‍ ഇരുന്നു ഞങ്ങള്‍ എത്ര കത്തി വച്ചിരിക്കുന്നു ....ഇവിടുത്തെ attraction എന്ന് പറയുന്നത് ഇവിടെയുള്ള മനോഹരമായ garden ആണ് .... ഞങ്ങളുടെ "friendship garden." college കെട്ടിടത്തോട്കുറച്ചു മാറിയാണ് ഞങ്ങളുടെ വീട് - "ഹോസ്റ്റല്‍" .
പ്രകൃതി സൌന്ദര്യം അത്രകൊന്നും ഇല്ലെങ്ങിലും മോശമല്ലാത്ത അന്തരീക്ഷം. നഗരത്തില്‍ ആണെങ്ങിലും നഗര കോലാഹങ്ങളില്‍ നിന്നും കുറച്ചു അകന്നു മാറിയാണ് ഈ സ്ഥാപനം സ്ഥിതി ചെയുനത് .വളരെ ശാന്തവും നിര്‍മലവും ആയ അന്തരീക്ഷമാനിവിടെ. സ്നേഹിച്ചും ഒരുപാടു ചിരിപിച്ചും... കുറച്ചു കരയിപിച്ചും, വളരെ ചിന്തിപ്പിച്ചും കടന്നു പോയ ദിവസങ്ങള്‍ ....ഇവ മനസിന്‍റെ താളുകളില്‍ കരുതും വെളിച്ചവും കോറിയിടുന്നു...ജീവിതത്തിന്റെ പരുക്കന്‍ യഥാര്ത്യങ്ങളിലേക്ക് പടിയിറങ്ങുമ്പോള്‍ പതരാതിരിക്കാന്‍ അവ എന്നും മുതല്കൂട്ടുകള്‍ ...ഞാന്‍ വളരെ അധികം സന്തോഷിച്ചതും എന്നെ കൂടുതല്‍ ചിരിപിച്ചതും ആയ ദിനങ്ങള്‍ ആയിരുന്നു ഹോസ്റ്റല്‍ ജീവിതം എനിക്ക് സമ്മാനിച്ചത്..
മാതാപിതാക്കളില്‍ നിന്നും വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെല്ലാം അകന്നു പഠിപ്പും കൂട്ടുകാരും മാത്രമുള്ള ഒരു സ്ഥലത്തു വരുന്നു. ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങള്‍ പോലെ ,ഹോസ്റ്റലിലെ ജീവിത രീതിയും വീട്ടിലെ ജീവിത രീതിയും രണ്ടും രണ്ടു ധ്രുവങ്ങളില്‍ ആണ് . നമ്മുടെ ഇഷ്ട്ടങ്ങല്‍കനുസരിച്ചു ജീവിക്കാനും, നല്ല ഭക്ഷണം കഴിക്കാനും എന്തിന് ശുദ്ധ വായു ശ്വസിക്കാനും ഹോസ്റ്റല്‍ ജീവിതത്തെ സംബന്ധിച്ചിടത്തോളം അസാധ്യം... മനസിലെ ഇഷ്ട്ടങ്ങളെല്ലാം ഉള്ളില്‍ ഒതുക്കി RULES& REGULATIONSഅനുസരിച്ച് ജീവിക്കുക... അതാണ് ഹോസ്റ്റല്‍ ജീവിതം കൊണ്ടു എനിക്ക് ആദ്യം അര്‍ത്ഥമാകാന്‍ കഴിഞത്... എന്നാല്‍ വ്യത്യസ്ത സ്വഭാവമുള്ളവരും പല ദേശങ്ങളില്‍ ഉള്ളവരുമായി ഇടപഴകുനത് മൂലം ആരോടും എന്തിനോടും അഡ്ജസ്റ്റ് ചെയ്തു പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നു.
ഈ ഹോസ്റ്റലിലെ Rules& Regulations-ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുനല്ലോ...ഒരു പരിധി വരെ അവ സഹികബില്‍ ആയിരുന്നു. എന്നാലും അല്പസ്വല്പ നിയമലങ്ങനങ്ങള്‍ ഒക്കെ ഞങ്ങള്‍ നടത്താറുണ്ട്. അതിലുമുണ്ട് രസം. എന്നാല്‍ ഞങ്ങളുടെ 'Mummy' (ഹോസ്റല്‍ warden) ഒരു പാവം ആയതു കൊണ്ടു പലപ്പോഴും ഞങ്ങളോട് ക്ഷമികാറുണ്ട്...ഇവിടുത്തെ അന്തരീക്ഷം വീടിലെത് പോലെ കുറച്ചൊക്കെ ഉണ്ട്ട്ടോ ...എന്നാലും സ്വന്തം വീടായി മറ്റൊരു സ്ഥലത്തെ കാണാന്‍ ആര്‍കും പറ്റിലല്ലോ... എനിക്കും അതുപോലെ തന്നെ ..എന്നാലും പ്രായത്തിന്‍റെ ഒരുമ കൊണ്ടും,കൊച്ചു കൊച്ചു തമാശകളും കുസൃതികളും കൊണ്ടും ഹോസ്ടലിനെ മറ്റൊരു വീടായി കാണാന്‍ ഞങ്ങള്‍ക്ക് പലപ്പോഴും കഴിഞിരുന്നു... പല അഭിരുചിയില്‍ ഉള്ളവര്‍, പല സ്വഭാവമുള്ളവര്‍,പല സാഹചര്യങ്ങളില്‍ നിന്നും വന്നവര്‍ ഇത്തെല്ലാം ആണെങ്ങിലും ചിലപ്പോള്‍ വീടിനെകാല്ലും എന്തുകൊണ്ടും നല്ലത് ഹോസ്റല്‍ ആണെന്ന് തോന്നിപോകാറുണ്ട്... ഇവിടെ ദുഖം കൂട് കൂട്ടാരിലല്ലോ . വീട്ടില്‍ നിന്നും അകന്നു നില്‍കുന്ന സാഹചര്യത്തില്‍ ആണല്ലോ കുട്ടികള്‍ എല്ലാം ഹോസ്റ്റല്‍ ഒത്തു കൂടുനത് .അതുകൊണ്ട് തന്നെ എല്ലാരും കഴിവതും സ്നേഹിച്ചും, സഹായിച്ചും തന്നെയാണ് കഴിഞ്ഞിരുനത് . ഇവിടെ ജീവിതതിന്റെതായ പ്രശ്നങ്ങള്‍ ഇലല്ലോ. വീട്ടില്‍ നിന്നും കിട്ടുന്ന സ്നേഹവല്സല്യങ്ങള്‍ ഇവിടെ കിട്ടില്ല എന്നറിയാം ..എന്നാലും ഇവിടെ നല്ല കൂട്ടുകാര്‍ ഉള്ളത് കൊണ്ടു ഒരു പരിധിവരെ ഉണ്ടാകുന്ന വിഷമങ്ങള്‍ അവരുമായി പങ്കുവെക്കാനും ... അതുവഴി അത് മറക്കുവാനും കഴിഞിരുന്നു ...
ജീവിതത്തില്‍ ഏത് സാഹചര്യങ്ങളെയും നേരിടാന്‍ അല്ലെങ്ങില്‍ പഠിക്കാന്‍ പറ്റിയ കളരിയാണ് ഹോസ്റല്‍. ഓരോരുത്തരുടെയും കഴിവുകളും കഴിവുകേടുകളും തെറ്റുകളും ശരികളും കുറ്റങ്ങളും കുറവുകളും എല്ലാം കണ്ടെത്തുവാനും അറിയുവാനും കഴിയുന്ന ഒരു കളിക്കളം അല്ലെങ്ങില്‍ പടക്കളം തന്നെയാണ് ഹോസ്റല്‍.വീടിനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പലപ്പോഴും നിരശപെടുതാരുണ്ട് . കൂട്ടുകരോടോത് കൂടുമ്പോള്‍ ഹോസ്റല്‍ ജീവിതത്തോട്പോരുത്തപെട്ടു പോകാന്‍ സാധിച്ചിരുന്നു... എന്‍റെ അഭിപ്രായത്തില്‍ ജീവിതം എങ്ങനെയാണെന്ന് അറിയനമെങ്ങില്‍ ഹോസ്റല്‍ ജീവിതം തന്നെ നയിക്കണം. കുറച്ചു അഡ്ജസ്റ്റ് ചെയ്തു ജീവികേണ്ടി വരും എന്ന് മാത്രം. ഹോസ്റല്‍ ജീവിതം എന്ത് കൊണ്ടും സന്തുഷ്ടകരമാണ്. വീട്ടില്‍ നിന്നും തരുന്ന പണം കൃത്യതയോടെ ഉപയോഗിക്കാന്‍ ഒരു ചിട്ട ലഭിച്ചത് ഇവിടെ വന്നതിനു ശേഷമാണു. നമ്മുടെ അഭിരുചികനുസരിച്ചു കുറെ പെരെങ്ങില്ലും ഇവിടെ ഉണ്ടാകതിരികില്ല. എങ്ങനെ വന്നാലും കുറച്ചു കൂട്ടുകാരെ കിട്ടും. അങ്ങനെ എനിക്ക് കിട്ടിയ എന്‍റെ ഏറ്റവും വിലപിടിച്ച സുഹൃത്തുക്കള്‍ ആണ് -GINY, ശബ്ന(ഷിബി), മൃദുല (മോത്തി) ...(ഇനിയും ഉണ്ട് ട്ടോ ...)
നല്ല കൂട്ടുകാര്‍ ഉള്ളതുകൊണ്ട് ദിവസവും അല്‍പ്പം എന്ജോയ് ചെയ്യാന്‍ കഴിഞിരുന്നു. ഒഴിവു സമയങ്ങളില്‍ പാട്ടു പാടിയും, ഡാന്‍സ് കളിച്ചും,മിമിക്രി കാണിച്ചു അല്പസ്വല്പം പരദൂഷണം പറഞ്ഞും സമയം കലയും . വൈകീട്ട് അഞ്ചര തൊട്ടു രാത്രി പത്തു മണി വരെ ആണ് ഞങ്ങളുടെ പഠിക്കുന്ന സമയം. ഇതിനിടയില്‍ ഏഴുമണിക്ക് പ്രാര്ത്ഥന, എഴരക്അത്താഴം,എട്ടര വരെ ഫ്രീ ടൈം പിന്നെ പത്തുമണി വരെ പഠിക്കുന്ന സമയം. പത്തു മണി കഴിഞ്ഞും പടികുന്നവര്‍ ഉണ്ട്. ഞാന്‍ പിന്നെ ആ ടൈപ്പ് അല്ലാത്തത് കൊണ്ടും പുസ്തക്കം എനിക്ക് അലര്‍ജി ആയതുകൊണ്ടും പത്തുമണിക്ക് മുമ്പെ ഞാന്‍ ഉറങ്ങി കഴിഞ്ഞിടുണ്ടാകും . രാവിലെ ഏഴുമണിക്ക് മുമ്പെ എഴുനെട്ടിരികണം (എന്‍റെ കാര്യംഅല്ലാട്ടോ ...ഇതൊനനും എനിക്ക് ബാധകമല്ല എന്ന് ഞാന്‍ പ്രത്യേഗം പറയേണ്ടതിലല്ലോ ) എട്ടരക്ക് breakfast(ഞാന്‍ ഈ കാര്യത്തില്‍ Punctual ആണുട്ടോ ) പിന്നെ ഒമ്പതരക്ക് മുമ്പു ഹോസ്റ്റല്‍ വിട്ടു കോളേജില്‍ എത്തിയിരികണം, മൂനര വരെ ക്ലാസ്സ് ഉണ്ടാകും . മൂന്നര തൊട്ടു അഞ്ചര വരെ ഫ്രീ ടൈം ...അവിധി ദിവസങ്ങള്‍ ആണേല്‍ പറയുകയേ വേണ്ട ഫുള്‍ ടൈം ഫ്രീ തന്നെ ഫ്രീ. പടികുന്നവര്‍ പഠിക്കും ട്ടോ .ഞാന്‍ ആ കൂടത്തില്‍ പെടതതുകൊണ്ട് എനിക്ക് എന്നും ഫ്രീ തന്നെ ... വല്ലപ്പോഴും വരുന്ന ബര്ത്ഡേ അതിന്റെ treat കോളേജ് കാന്റീനില്‍, റൂമില്‍ ഒരു ചെറിയ ബര്ത്ഡേ പാര്ട്ടി, കുറെ ചമ്മലും അതിന്റെ ബഹളങ്ങളും പിന്നെ വര്‍ഷത്തില്‍ ഉള്ള EXCURSION,HOSTAL DAY,COLLEGE DAY,ARTS DAY,SPORTS DAY,FEAST DAYഅങ്ങനെ കുറെ ഡേ... ഇടയ്ക്ക് DEBATES,SEMINAR ഇതൊക്കെ attend ചെയരുണ്ട്..General Knowledge വേണമെങ്ങില്‍ ഉണ്ടയികൊട്ടെ എന്ന് കരുതി ലൈബ്രറി പതിവായി സന്ദര്‍ശിക്കും. പിന്നെ മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോകാറുള്ളത് കൊണ്ടു മനസ്സിനു പുതിയ ഉന്മേഷവും സന്തോഷവും കിട്ടുമായിരുന്നു. സെക്കന്റ് saturday ആകുന്നതും കാത്തിരിക്കും വീട്ടില്‍ പോകാന്‍. ബസ്സ് സ്റ്റാന്റ് വരെ ഞങ്ങള്‍ ഒരുമിച്ചു പോകും എനിട്ട് അവിടുന്ന് പിരിയുകയാണ് പതിവു. തിങ്ങലാഴ്ച മടങ്ങുമ്പോള്‍ കയ്യില്‍ പലഹാരങ്ങളും മനസ്സില്‍ പുതിയ വിശേഷങ്ങളും ആയിരിക്കും കൂട്ടുകാരുമായി പങ്ങുവേക്കാന്‍ . അങ്ങനെ അങ്ങനെ ആന്ധകരമാകുന്ന ധന്യമാകുന്ന കുറെ നിമിഷങ്ങള്‍ .... എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്ങിലും എനെന്നും ഓര്‍മയുടെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വെക്കാന്‍ കുറച്ചു അമൂല്യ സംഭവങ്ങള്‍ ഈ ഹോസ്റല്‍ ജീവിതം വഴി എനിക്ക് ലഭിച്ചിടുണ്ട് ... നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ ...കുറെ ഒക്കെ എക്കാലത്തും മനസ്സില്‍ സൂക്ഷിച്ചു വെകുവാന്‍ കഴിയുനതും മാഞ്ഞു പോകുനതുമായ കുറെ നല്ല നല്ല നിമിഷങ്ങള്‍ ...
എനിക്ക് ഈ ഹോസ്റല്‍ ജീവിതം തന്നത് മറക്കാനാവാത്ത കുറെ രസകരമായ ഓര്‍മകളും,സ്നേഹസമ്പന്നരായ കുറെ സുഹൃതുകളെയും ആയിരുന്നു...ഇനിയൊരിക്കലും ഇതുപോലെ രസകരമായ ജീവിതം എനികുണ്ടാവിലല്ലോ എന്ന വിഷമത്തോടെയും കുറച്ചു നാള്‍ വളരെ രസകരമായ ജീവിതം ഹോസ്റ്റല്‍ നയിക്കാന്‍ പറ്റിയ സന്തോഷത്തോടെയും ഞാന്‍ നിര്‍ത്തട്ടെ .....