Impress ചെയ്യാൻ നോക്കി Depressed ആയ കഥ 😭
ബാകി ഉള്ള ദിവസങ്ങളൊക്കെ ജോലിക്ക് പോകാൻ നേരെത്തെ എണീക്കുന്നതു കാരണം അവധി ദിവസങ്ങൾ ഒക്കെയും പോത്തു പോലെ കിടന്നുറങ്ങി ആ ക്ഷീണം മറ്റാരാണ് എന്റെ പതിവ്..
അവധി ദിവസങ്ങൾ എന്റെ കെട്ട്യോൻ അതി രാവിലെ തന്നെ ക്രിക്കറ്റ് കളിക്കാൻ പോകും. കളി കഴിഞ്ഞു ഒരു 10 മണിക്ക് വീട് എത്താറാകുമ്പോ ഫോണിൽ വിളിക്കും.. 'വരുന്നു ഫുഡ് എടുത്തു വെക്കു ' .മനസ്സില്ല മനസോടെ ഞാൻ എണീറ്റു പോയി ദോശയോ പുട്ടോ അപ്പമോ ഉണ്ടാകും ..ഈ ബ്രേക്ഫാസ്റ് രാവിലെ തന്നെ കഴിക്കണം എന്ന് കണ്ടു പിടിച്ച ആളെ മനസ്സിൽ പ്രാകി കൊണ്ട് .😡 സാധാരണ breakfast കഴിച്ചു കഴിഞ്ഞാണ് ഞാൻ ലഞ്ചിനുള്ള preparations തുടങ്ങുന്നത് ..
ഇന്നലേം പതിവ് പോലെ ഫോണിൽ കുത്തി കുത്തി എപ്പോഴോ ഉറങ്ങി പോയി ..കുക്കറി ഷോ കണ്ടു ഉറങ്ങിയത് കൊണ്ടാകണം രാവിലെ തന്നെ നല്ല വിശപ്പ്. കഴിക്കണോ ഉറങ്ങണോ എന്നാ confusion.. പിന്നെ തീരുമാനിച്ചു കഴിച്ചിട്ട് ഉറങ്ങാം..എണീറ്റു കഴിഞ്ഞപ്പോ തോന്നി hus വരുമ്പോളേക്കും breakfast റെഡി ആക്കി വെക്കണം.. ഇതിന്റെ ഒപ്പം ലഞ്ചും കൂടി റെഡി ആക്കിയാൽ ബാകി ഉറക്കം ഉച്ചക്ക് ലഞ്ചും കഴിഞു ഉറങ്ങി തീർക്കാലോ ..ആഹാ ഗുഡ് ഐഡിയ ❤..
Interruption ഇല്ലാതെ ഉറങ്ങുന്നതിന്റെ സുഖം ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ അസൂയ തോന്നി ...ഇന്ന് ഉറങ്ങി മരിക്കണം എനിക്കു ..വേഗം പണികളൊക്കെ തുടങ്ങി.. ഇന്ന് husine എനിക്ക് ഞെട്ടിക്കണം.
അങ്ങനെ ബ്രേക്ഫാസ്റ് ഉണ്ടാക്കി.. നല്ല ആവി പറക്കുന്ന ഇടിയപ്പം and മുട്ട curry.. പിന്നെ ചോറ് 🍚വെച്ച്.. തോരൻ വെച്ച്.. മീൻ കറി വെച്ച്.. ലഞ്ചിന് മുമ്പ് ഫിഷ് fry ചെയ്യാനുള്ള ഫിഷ് എടുത്തു marinate വരെ ചെയ്തു വെച്ചു ...പണിയൊക്കെ കഴിഞു കിച്ചൻ clean ആക്കി ..ബെഡ്‌റൂം ക്ലീൻ ആക്കി ഞാൻ കുളിച്ചു ഒരുങ്ങി hus നേം കാത്തു ഇരുന്നു ..ഇന്ന് hus will be so impressed...അത് ഓർത്തപ്പോ തന്നെ romanjification🥰🥰
സമയം 10 ആവുന്നേ ഉള്ളു ...പതിവ് പോലെ തന്നെ ഫോണിൽ hus വിളിക്കുന്നു.. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് ഫോൺ എടുക്കാൻ പറ്റുന്നില്ല ..
കാൾ കണക്ട് ആവുന്നില്ല ...ഫോൺ ring ചെയ്തു കൊണ്ടേ ഇരിക്കുന്നു ..എന്ത് ചെയ്യും 🤔..കുറെ നേരം അങ്ങനെ റിങ് ചെയ്തു ഫോൺ ഓഫ് ആയി.. സാരില്ല ഏതായാലും വീട്ടിലേക്കു വരുമ്പോ കാണുമല്ലോ. ഞാൻ ചെയ്തു വെച്ചതൊക്കെ... ഒരു മിനിറ്റ് കഴിഞ്ഞില്ല ആരോ room തുറന്നു വരുന്നു ..നോക്കുമ്പോ Hus. Phone എടുക്കാൻ പറ്റാത്തതിന്റെ പ്രോബ്ലം പറയുന്നതിന് മുമ്പ് തന്നെ... door തുറന്നതും നല്ല കണ്ണ് പൊട്ടണ ചീത്ത 'എന്ത് ഉറക്കാടി ഇത്.. പേടിച്ചു പോയല്ലോ ..എത്ര പ്രാവശ്യം ഫോൺ വിളിച്ചു.. കാളിങ് ബെൽ നിർത്താതെ അടിച്ചിട്ടും നീ കേട്ടില്ലേ.. അവസാനം അടുത്ത റൂമിലെ ചേട്ടൻ വന്നിട്ടാണ് ഡോർ തുറന്നെ .. ഉറങ്ങി കഴിഞ്ഞാൽ നിനക്കൊരു ബോധവും ഇല്ലേ ?.
അപ്പോഴാണ് എന്റെ സ്വബോധം തിരിച്ചു വന്നേ ...ഞാൻ ചോറും കറികളും ഉണ്ടാക്കി വെച്ചത് എന്റെ സ്വപ്നത്തിൽ ആയിരുന്നു..😭😭😭😭😭😭 ഞാൻ കേട്ടിരുന്ന ആ ഫോൺ റിങ് ശരിക്കും hus കാളിങ് ബെൽ അടിക്കുന്നതായിരുന്നു എന്ന് ..
ഫോൺ സൈലന്റ് ആക്കി വെച്ചതിനുള്ള ചീത്ത വിളി പിന്നേം സഹിക്കാം .പക്ഷെ സ്വപ്നത്തിൽ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ഞാൻ ഇനി വീണ്ടും ഉണ്ടാകണമല്ലോ എന്ന് ഓർക്കുമ്പോള ..😭
അങ്ങനെ impress ചെയ്യാൻ നോക്കി depress ആയി ..