ഹാവൂ രക്ഷപെട്ടു !!!.
എന്‍റെ മുതലാളിടെ മൂത്ത മോനും കുടുംബവും അടുത്ത അഴച്ചയെ വരുന്നുള്ളുവത്രേ.

എന്‍റെ ഭഗവതി! നീ കാത്തു. ആ ഫോണ്‍സന്ദേശം കൊച്ചമ്മക്ക്‌ കിട്ടാന്‍ ഇത്തിരി വൈകിയെങ്ങിലത്തെ സ്ഥിതി എന്താ.

ഓ! എനികതോര്കനെ വയ്യ! ഇവര്‍ ഇതിനകം എന്‍റെ ഉടുപെല്ലാം പറിച്ചെടുത്തു, എന്‍റെ മുറിവില്‍ ഉപ്പും കുരുമുളകും മുളകുപൊടിയും തേച്ചു എന്നെ ആരും കൊതിച്ചു പോകുന്ന സുന്ദരിയാകിയേനെ. എന്നിട്ട് ഞാന്‍ ഇപ്പൊ നല്ല തിളച്ച വെളിച്ചെണ്ണയില്‍ കിടന്നു പിടഞ്ഞെനെ.

ഹാവൂ! ആയുസ്സ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി കിട്ടി. എന്നാലും എന്‍റെ ഭഗവതി! അത് വേണ്ടായിരുന്നു. ഇനിയീ കാത്തിരിപല്ലേ അതിലും അസഹ്യം.
എന്നാണാവോ എനിക്കും എന്‍റെ പിന്ഗാമികള്‍ക്കും ഇതില്‍ നിന്നും ഒരു മോചനം?

About this blog

"Vaayil Thonnunnathu Kothakku Paattu .."

About Me

My photo
Abu Dhabi, Abu Dhabi, United Arab Emirates
"Life may not be the Party we hoped for, but while we're here we should Dance."

Followers